നിങ്ങളുടെ സ്ഥലം വികസനത്തിനായി ഏറ്റെടുക്കപ്പെടുന്നുണ്ടോ? നിങ്ങൾക്ക് നികുതി ബാധ്യത വരുമോ ?
ആദായനികുതി നിയമപ്രകാരം മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതുണ്ട്. എന്നാൽ ചട്ടം 2 പ്രകാരമുള്ള നിർവചനത്തിൽ അർബൻ മേഖലകളിൽ അല്ലാത്ത കൃഷിഭൂമികൾ Capital Asset എന്ന ഗണത്തിൽ വരുന്നില്ല. ആയതുകൊണ്ട് തന്നെ അവ കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ലാഭം Capital Gain ആയി പരിഗണിക്കാത്തതും നികുതി ബാധ്യത ഇല്ലാത്തതുമാണ്.
ആദായ നികുതി ചട്ടം 10 (37) പ്രകാരം നഗരപ്രദേശങ്ങളിൽ ഉള്ള കൃഷിഭൂമി സർക്കാർ അക്വിസിഷൻ നടത്തുമ്പോൾ ഉണ്ടാകുന്ന മൂലധന നേട്ടത്തിനും നികുതി ഇളവ് നൽകി. ഇതുവഴി വഴി എല്ലാ കൃഷിഭൂമികളുടെയും അക്വിസിഷൻ മൂലമുണ്ടാകുന്ന മൂലധന നേട്ടം, അത് നഗരപ്രദേശങ്ങളിൽ ആയാലും ഗ്രാമപ്രദേശങ്ങളിൽ ആയാലും ആദായ നികുതി വിധേയമല്ലാത്തവയായി.
ഈ സാഹചര്യത്തിലാണ് നഗര പ്രദേശത്തോ അല്ലാത്തതോ ആയ കൃഷിഭൂമി അല്ലാത്ത ഒരു സ്ഥലം ഏറ്റെടുക്കപ്പെട്ടാൽ, അതിൻറെ നികുതി ബാധ്യത എന്തായിരിക്കുമെന്ന് ഒരു ആശയക്കുഴപ്പം ഉടലെടുക്കുന്നത്. അത് നികുതി ബാധകമാണെന്ന് രീതിയിലുള്ള ഒരു Asseement നടക്കുകയും ചെയ്തു. ആ Assessment കോടതിയിൽ ചോദ്യം ചെയ്യുകയും, നികുതി ദായകന് അനുകൂലമായ വിധി ലഭിക്കുകയും ചെയ്തു.
2014 ജനുവരി ഒന്നിന് നിലവിൽ വന്ന RFCTLARR Act (Right to Fair Compensation and Transparency in Land Acquisition Rehabilitation and Resettlement Act) ലെ section 96 പ്രകാരം Compulsory Acquisition മൂലം ലഭിക്കുന്ന നഷ്ടപരിഹാരം നികുതി വിമുക്തമാക്കി. അവിടെ കൃഷിഭൂമി എന്നോ, കാർഷികേതര ഭൂമി എന്നോ ഉള്ള വ്യത്യാസം പറയുന്നില്ല. അതുകൊണ്ട് ഭൂമിയുടെ തരം ഏതു തന്നെയായാലും ഇളവിന് അർഹമാണ്.
ഇതിന് കൂടുതൽ വ്യക്തത വരുത്തി കൊണ്ട്, CBDT ( Central Board of Direct Taxes) 36/2016 നമ്പർ ആയി 25.8.2016 ല്‍ ഒരു സർക്കുലർ പുറത്തിറക്കി.
ഇതിൻറെ വെളിച്ചത്തിൽ compulsory acquisition വഴി ലഭിക്കുന്ന നഷ്ടപരിഹാരത്തിന് പൂർണ്ണമായും നികുതി ഇളവ് ലഭിക്കും. അത്തരത്തിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തിൽ നിന്നും കിഴിവ് ചെയ്യുന്ന നികുതി അഥവാ TDS, ആദായനികുതി റിട്ടേൺ സമർപ്പിച്ച് refund ന് അപേക്ഷിക്കാവുന്നതാണ്.
CA.Mohamed Asharaf, FCA, DISA(ICA)
KODUNGALLUR. +919447746535
www.ashraffca.com
auditorIndia@gmail.com
Visit Facebook page: AUDITOR INDIA
Congrats for explaining a tax issue so Lucidly
ReplyDeleteThank You
DeleteGood information
DeleteThank you
DeleteHelpful to create awareness about new law
ReplyDeleteThank you
DeleteInteresting and informative. Thanks
ReplyDeleteThank you very much for your reading and good words
DeleteThank You
ReplyDelete