നിങ്ങളുടെ സ്ഥലം വികസനത്തിനായി ഏറ്റെടുക്കപ്പെടുന്നുണ്ടോ? നിങ്ങൾക്ക് നികുതി ബാധ്യത വരുമോ ? ആദായനികുതി നിയമപ്രകാരം മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതുണ്ട്. എന്നാൽ ചട്ടം 2 പ്രകാരമുള്ള നിർവചനത്തിൽ അർബൻ മേഖലകളിൽ അല്ലാത്ത കൃഷിഭൂമികൾ Capital Asset എന്ന ഗണത്തിൽ വരുന്നില്ല. ആയതുകൊണ്ട് തന്നെ അവ കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ലാഭം Capital Gain ആയി പരിഗണിക്കാത്തതും നികുതി ബാധ്യത ഇല്ലാത്തതുമാണ്. ആദായ നികുതി ചട്ടം 10 (37) പ്രകാരം നഗരപ്രദേശങ്ങളിൽ ഉള്ള കൃഷിഭൂമി സർക്കാർ അക്വിസിഷൻ നടത്തുമ്പോൾ ഉണ്ടാകുന്ന മൂലധന നേട്ടത്തിനും നികുതി ഇളവ് നൽകി. ഇതുവഴി വഴി എല്ലാ കൃഷിഭൂമികളുടെയും അക്വിസിഷൻ മൂലമുണ്ടാകുന്ന മൂലധന നേട്ടം, അത് നഗരപ്രദേശങ്ങളിൽ ആയാലും ഗ്രാമപ്രദേശങ്ങളിൽ ആയാലും ആദായ നികുതി വിധേയമല്ലാത്തവയായി. ഈ സാഹചര്യത്തിലാണ് നഗര പ്രദേശത്തോ അല്ലാത്തതോ ആയ കൃഷിഭൂമി അല്ലാത്ത ഒരു സ്ഥലം ഏറ്റെടുക്കപ്പെട്ടാൽ, അതിൻറെ നികുതി ബാധ്യത എന്തായിരിക്കുമെന്ന് ഒരു ആശയക്കുഴപ്പം ഉടലെടുക്കുന്നത്. അത് നികുതി ബാധകമാണെന്ന് രീതിയിലുള്ള ഒരു Asseement നടക്കുകയും ചെയ്തു. ആ Assessment കോടതിയിൽ ചോദ്യം ചെയ്യുകയും, നികുതി ദ...
A practising Chartered Accountant since 1991, with offices in Kerala, Fujairah, and Dubai. Expert exposure to Statutory Audits, Concurrent and Stock Audits, Indian and International Taxation, Project, Banking and Finance Consultation, Information System Audits, Company Incorporation, etc. +919447746535 auditorindia@gmail.com
Comments
Post a Comment