Skip to main content

Posts

Showing posts from November, 2017
മലയാളി ഒച്ച്‌  രാവിലെ എഴുന്നേറ്റപ്പോൾ പതിവ് കടുംചായ കാണാഞ്ഞ് സഹധർമിണിയെ തിരക്കി അടുക്കളയിൽ പോയി. സ്വയം പിറുപിറുത്തു കൊണ്ട് ശകാര വാക്കുകൾ പുലമ്പികൊണ്ടിരിക്കുന്ന അദ്ദേഹത്തെ നോക്കി കാരണം ആരാഞ്ഞപ്പോൾ ഒരു പല്ലി ദേഹത്ത് വീണതാണ് കാരണമെന്ന് മനസ്സിലായി.  ആളെ കയ്യിലെടുക്കാനും, ചായ ലബ്ധി ഉറപ്പാക്കാനുമായി ഞാൻ പറഞ്ഞു .. ഈ പല്ലി ദേഹത്ത് വീണാൽ അവലക്ഷണമാണ് എന്ന് പറയുന്നത് ഒരു പഴങ്കഥയാണ്.  യഥാർത്ഥത്തിൽ അതല്ല സത്യം, ഏറ്റവും സൗന്ദര്യമുള്ളവരുടെ _അത് ആണായാലും പെണ്ണായാലും ദേഹത്ത് മാത്രമേ പല്ലി ചാടി വീഴു. ആരുടെ കാര്യം വേണമെങ്കിലും എടുത്ത് പരിശോധിച്ചോളൂ. നടന്നുവരുന്ന വ്യക്തിയുടെ സൗന്ദര്യം കണ്ട് മതിമറന്ന് ആലസ്യത്തോടെ അവരിലേക്ക് പതിക്കുകയാണ് പാവം പല്ലി ചെയ്യുന്നത്. അത് ഒരു പ്രണയ സന്ദേശം ആണ്. അതിനെ ഒരിക്കലും ശപിക്കരുത്. പിന്നെ പ്രണയം ഒരു ദുരന്തം ആണെങ്കിൽ പല്ലിയുടെ പതനവും ഒരു ദുരന്തമായി കണക്കാക്കാം. ഇത്രയും പറഞ്ഞപ്പോൾ പുള്ളിക്കാരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. കളിയാക്കേണ്ട എന്ന് പറഞ്ഞ്  ചായ റെഡിയാക്കി തന്നു.  രാവിലെ ഒരാളെ സന്തോഷിപ്പിച്ച ചാരിതാർഥ്യവുമായി, ഒരിക്കലും വായിക്കാൻ ഇഷ്ടപ്പെടാത്ത ദിനപത്