അവയവദാനത്തിന് കേരളത്തിലെ ജനങ്ങൾ നൽകിയിരുന്ന സഹകരണത്തിന് കടിഞ്ഞാണിട്ടതാര്....?
2016 വർഷത്തിൽ നിരവധി അവയവദാന ബോധവൽക്കരണ പരിപാടികളിൽ ജില്ലയ്ക്ക് അകത്തും പുറത്തും കോഴിക്കോട് ജില്ലാ പഞ്ചായത്ത് - സ്നേഹസ്പർശത്തിന്റെ കോർഡിനേറ്റർ എന്ന നിലയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. നരവധി അവയവദാന വാർത്തകൾ പത്ര-മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. എത്രയോ ആളുകൾ മരണക്കയത്തിൽ നിന്ന് പുതുജീവനുമായി ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. കലാ സാംസ്ക്കാരിക സംഘടനകളും സ്കൂൾ - കോളേജ് NSS യൂണിറ്റുകളും വായനശാലകളും ക്ലബ്ലുകളും രാഷ്ടീയ സംഘടനകളും മറ്റും നാട്ടിൻ പുറങ്ങളിൽ പോലും ബേധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് അവയവദാന സമ്മതപത്രം നൽകിയിരുന്നു.
എന്നാൽ 2017 മുതൽ വിരലിലെണ്ണാവുന്ന പ്രോഗ്രാമുകൾ മാത്രമേ ലഭിച്ചിട്ടുള്ളു. 5 മാസം പിന്നിട്ടിട്ടും KNOS വഴി നടന്ന അവയവദാനത്തിന്റെ കണക്ക് പരിശോദിക്കുബോൾ 2016ലെ മാസ ശരാശരിയേക്കാൾ എത്രയോ താഴെയാണ്.
2016ൽ 72 പേർ മസ്തിഷ്ക മരണാനന്തരം അവയവദാനം ചെയ്തിട്ടുണ്ട്. മാസ ശരാശരി 6.2. എന്നാൽ 2017 അഞ്ചുമാസം പിന്നിടുമ്പോൾ മാസ ശരാശരി 2 മാത്രം.
പ്രധാന അവയവങ്ങളുടെ മാസ ശരാശശി
ഹൃദയം 2016 (1.5) 2017 (0.4)
കരൾ 2016 (5.3) 2017 (1.8)
എറ്റവും കൂടുതൽ ആളുകൾക്ക് ആവശ്യമായി വരുന്ന വൃക്ക 2016 (9) 2017 (4)
(KNOS ന്റെ 2017 ജൂൺ 12 വരെയുള്ള കണക്ക് പ്രകാരം)
മസ്തിഷ്ക മരണങ്ങൾ 2017ൽ കുറഞ്ഞതാണോ...,
മസ്തിഷ്ക മരണാനന്തരം അവയവങ്ങൾ വിട്ടുനൽകാൻ കുടുംബം തയ്യാറാവാത്തതാണോ ഇതിന് കാരണം....?
ചിന്തിക്കേണ്ടിയിരിക്കുന്നു.
നിരവദി കിംബദന്തികൾ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കൃത്രിമ കണക്കുകളുണ്ടാക്കി രോഗികൾക്ക് സൗജന്യമായി ലഭിക്കുന്ന അവയവദാനത്തിനെതിരെ അവയവ വ്യാപാര മാഫിയകൾ തൊടുത്തുവിടുന്ന പോസ്റ്റുകൾക്ക് നമ്മുടെ സാക്ഷര കേരളം ചെവികൊടുത്തുവോ?
വിഭവ സമൃദമായ ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ട് നടക്കുന്നവർ ബാക്കി വന്ന ഭക്ഷണം വിശന്ന് വയറൊട്ടി മരിക്കാൻ കിടക്കുന്നവൻ നോക്കി നിൽക്കെ അതറിഞ്ഞിട്ടും ആഴത്തിൽ കുഴികുത്തി മൂടുന്നതിന് തുല്ല്യമാണ് മസ്തിഷ്ക മരണ ശേഷം അവശ്യമില്ലാത്ത, എന്നാൽ മറ്റുള്ളവരിൽ പ്രവർത്തിക്കുന്ന, അവരിൽ ജീവൻ നിലനിർത്തുന്ന അവയവങ്ങളെ മണ്ണിട് മൂടുന്നതും കത്തിച്ച് കളയുന്നതും
മനുഷ്യത്വമുള്ളവരേ ചിന്തിക്കുക
എന്റെ അവയവങ്ങൾ എനിക്കു ശേഷം മണ്ണിനോ.....? മനുഷ്യനോ....?
പ്രവർത്തിക്കുക...
ഇക്കാലത്ത് അവയവങ്ങൾക്ക് തകരാർ വരുന്നവരുടെ കാര്യം 'ഇന്ന് നീ നാളെ ഞാൻ' എന്ന പോലെയാണ് എന്നത് മറക്കാതിരിക്കുക.
@ശ്രീ.

Comments
Post a Comment