Skip to main content

Posts

Showing posts from September, 2017

Organ Donation - some facts

അവയവദാനത്തിന് കേരളത്തിലെ ജനങ്ങൾ നൽകിയിരുന്ന സഹകരണത്തിന് കടിഞ്ഞാണിട്ടതാര്....? 2016 വർഷത്തിൽ നിരവധി അവയവദാന ബോധവൽക്കരണ പരിപാടികളിൽ ജില്ലയ്ക്ക് അകത്തും പുറത്തും കോഴിക്കോട് ജില്ലാ പഞ്ചായത്ത് - സ്നേഹസ്പർശത്തിന്റെ കോർഡിനേറ്റർ എന്ന നിലയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. നരവധി അവയവദാന വാർത്തകൾ പത്ര-മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. എത്രയോ ആളുകൾ മരണക്കയത്തിൽ നിന്ന് പുതുജീവനുമായി ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. കലാ സാംസ്ക്കാരിക സംഘടനകളും സ്കൂൾ - കോളേജ് NSS യൂണിറ്റുകളും വായനശാലകളും ക്ലബ്ലുകളും രാഷ്ടീയ സംഘടനകളും മറ്റും നാട്ടിൻ പുറങ്ങളിൽ പോലും ബേധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് അവയവദാന സമ്മതപത്രം നൽകിയിരുന്നു. എന്നാൽ 2017 മുതൽ വിരലിലെണ്ണാവുന്ന പ്രോഗ്രാമുകൾ മാത്രമേ ലഭിച്ചിട്ടുള്ളു. 5 മാസം പിന്നിട്ടിട്ടും KNOS വഴി നടന്ന അവയവദാനത്തിന്റെ കണക്ക് പരിശോദിക്കുബോൾ 2016ലെ മാസ ശരാശരിയേക്കാൾ എത്രയോ താഴെയാണ്. 2016ൽ 72 പേർ മസ്തിഷ്ക മരണാനന്തരം അവയവദാനം ചെയ്തിട്ടുണ്ട്. മാസ ശരാശരി 6.2. എന്നാൽ 2017 അഞ്ചുമാസം പിന്നിടുമ്പോൾ മാസ ശരാശരി 2 മാത്രം. പ്രധാന അവയവങ്ങളുടെ മാസ ശരാശശി ഹൃദയം  2016 (1.5) 2017 (0.4) കരൾ ...